തിരുവനന്തപുരം : പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി അധ്യക്ഷനും പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനുമായ പ്രൊഫ. മാധവ് ഗാഡ്ഗിലിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയിലെ പരിസ്ഥിതി പഠന ശാസ്ത്ര ശാഖയിൽ ദീർഘകാലം പ്രവർത്തിച്ച വ്യക്തിയായിരുന്നു മാധവ് ഗാഡ്ഗിൽ.
പാരിസ്ഥിതിക വിഷയങ്ങളിൽ അദ്ദേഹം ഉയർത്തിപ്പിടിച്ച നിലപാടുകൾ പരിസ്ഥിതിവാദത്തിലും പരിസ്ഥിതി പ്രസ്ഥാനങ്ങളിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. വിവിധ ഗവേഷണ പ്രവർത്തനങ്ങളിലൂടെയും അധ്യാപനത്തിലൂടെയും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ചർച്ചകളിൽ അദ്ദേഹം തൻ്റേതായ ഇടപെടലുകൾ നടത്തി. വികസനവും പരിസ്ഥിതിയും തമ്മിലുള്ള സംവാദങ്ങളിൽ അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾ വ്യത്യസ്തമായ തലങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്- മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

0 Comments