കേളകം:കേളകം നരിക്കടവ്, മുട്ടുമാറ്റി ഭാഗങ്ങളില്‍ നടത്തിയ റെയ്ഡുകളിൽ കഞ്ചാവ് കൈവശം വച്ച രണ്ടു യുവാക്കളെ പേരാവൂര്‍ എക്സൈസ് പിടികൂടി കേസെടുത്തു.
പേരാവൂര്‍ റേഞ്ച് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി എം ജെയിംസും സംഘവും അടക്കാത്തോട് നരിക്കടവ് ഭാഗത്ത് നടത്തിയ പരിശോധനയില്‍ 5 ഗ്രാം കഞ്ചാവ് കൈവശം വെച്ച കണിച്ചാര്‍ സ്വദേശിയായ യുവാവിനെ പിടികൂടി എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.കണിച്ചാര്‍ കിഴക്കേപ്പുറത്ത് വീട്ടില്‍ ജിഷ്ണു രാജീവനാണ് 5 ഗ്രാം കഞ്ചാവുമായി പിടിയിലായത്.തുടര്‍ന്ന് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ കെ ബിജുവും സംഘവും അടക്കാത്തോട് മുട്ടുമാറ്റി ഭാഗത്ത് നടത്തിയ പരിശോധനയില്‍ 4 ഗ്രാം കഞ്ചാവ് കൈവശം വെച്ച അടക്കാത്തോട് സ്വദേശിയായ യുവാവിനെ പിടികൂടി എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.
അടക്കാത്തോട് കൊച്ചുപറമ്പില്‍ വീട്ടില്‍ ഷാഹുല്‍ ഹമീദിനെയാണ് 4 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. പരിശോധനയില്‍ ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ വിജയന്‍ പി, സുനീഷ് കിള്ളിയോട്ട്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ഷീജ കാവളാന്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments