തിരുവനന്തപുരം: സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കങ്ങൾ യോഗത്തിൽ ചർച്ചയാകും. കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച മിഷൻ 110ലും ചർച്ചയുണ്ടാകുമെന്നാണ് വിവരം.
തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിനെതിരെ നടത്തുന്ന സത്യാഗ്രഹ സമരവും 15 മുതൽ തുടങ്ങുന്ന സിപിഎമ്മിന്റെ ഗൃഹസന്ദർശന പരിപാടിയുമാണ് മറ്റ് അജണ്ടകൾ. തദ്ദേശ തെരഞ്ഞടുപ്പിലെ അപ്രതീക്ഷിത തിരിച്ചടി വേഗത്തിൽ മറികടന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നേറ്റം ഉണ്ടാക്കാൻ പാർട്ടിയെയും മുന്നണിയെയും പ്രാപ്തമാക്കുകയാണ് ഇനിയുള്ള യോഗങ്ങളുടെ പ്രധാന ലക്ഷ്യം.
തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിക്കൊണ്ടുള്ള നിർണായക എൽഡിഎഫ് യോഗം ഇന്നലെ നടന്നിരുന്നു. ഘടകകക്ഷികളുടെ വിലയിരുത്തലുകളും നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കങ്ങളും യോഗത്തിൽ ചർച്ചയായിരുന്നു. അതേസമയം, നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി ഇഴകീറി പരിശോധിച്ച് കൂടുതൽ വിവാദങ്ങളിലേക്ക് പോകേണ്ടതില്ലെന്നാണ് സിപിഐ അടക്കമുള്ള ഘടകകക്ഷികളുടെ തീരുമാനം.
.jpeg)
0 Comments