നിർമ്മല മാതാ പബ്ലിക് സ്കൂളിലെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മൽ ജ്യോതി സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചു

 .

   

നിർമ്മല മാതാ പബ്ലിക് സ്കൂളിലെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പം ഒരു ദിവസം ചെലവഴിക്കാൻ നിർമ്മൽ ജ്യോതി സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചു.നിർമ്മലമാതായിലെയും  നിർമ്മൽ ജ്യോതിയിലെയും കുട്ടികൾ അവരുടെ കഴിവുകൾ പ്രകടിപ്പിച്ചുകൊണ്ട് അവിടെ  കലാവിരുന്നൊരുക്കി. ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പം സമയം ചെലവഴിച്ചത് ജീവിതപാഠങ്ങൾ നേരിട്ട് അറിയാൻ ഒരു അവസരമായി. പരിപാടികളിൽ പ്രിൻസിപ്പൽ ഡോക്ടർ ഗീതാ തമ്പി,മാനേജർ ഫാദർ ലിൻസ് ചെറിയയാൻ, പതിനേഴാം ഡിവിഷൻ കൗൺസിലർ പ്രമോദ്, അധ്യാപകനായ ബിനു എം എം എന്നിവർ പങ്കെടുത്തു. അധ്യാപക കോർഡിനേറ്റർമാരായ ഹിൽഡ തോമസ്, ലിനെറ്റ് ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Post a Comment

0 Comments