അതേസമയം, കേരളത്തിന് അർഹമായ വിഹിതം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര സർക്കാർ നടപടികളെ ഗവർണർ പ്രസംഗത്തിൽ വിമർശിച്ചു. ജി.എസ്.ടി വിഹിതത്തിലെ കുറവും വായ്പാ പരിധി വെട്ടിക്കുറച്ചതും ഉൾപ്പെടെയുള്ള തീരുമാനങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തിക അധികാരങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിസന്ധികൾക്കിടയിലും വരുമാനം വർദ്ധിപ്പിച്ചും ചെലവുകൾ നിയന്ത്രിച്ചും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സംസ്ഥാനത്തിന് സാധിച്ചു. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിന്റെ വളർച്ചയ്ക്ക് പുതിയ വേഗം ലഭിക്കുമെന്നും കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുമെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.
0 Comments