സംസ്ഥാന സ്കൂൾ കലോത്സവം വിജയികളെ അനുമോദിച്ചു

 

 

വെള്ളമുണ്ട:  ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഒപ്പനയിൽ പങ്കെടുത്ത് എ ഗ്രേഡ് നേടി വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിയ വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു  . പി ടി എ  പ്രസിഡൻറ് സലിം കേളോത്ത് അധ്യക്ഷത വഹിച്ചു.  വയനാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ മുഫീദ തസ്നി  അനുമോദനയോഗം ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികളെ ഒപ്പന പരിശീലിപ്പിച്ച സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും മുൻ അധ്യാപകനുമായ ഹാരിസ് മാസ്റ്റർക്കുള്ള ഉപഹാര സമർപ്പണം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പർ  റംല മുഹമ്മദ്  നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ഫാത്തിമത്ത് ഷംല ടി കെ,  എസ്.ആർ ജി കൺവീനർ പ്രസാദ് വികെ, ഷീജ ടീച്ചർ, ഷൈജ എൻ ജെ , ആലീസ് ഐ പി ,,ഡോ : ഗോവിന്ദരാജ് , വിനു കെ എ , സജേഷ് സി, ശ്രീജ പി എസ് ,മജീദ്,അബ്ദുൽ സലാം തുടങ്ങിയവർ ആശംസകൾ നേർന്നു 

Post a Comment

0 Comments