പനമരം: റിപ്പബ്ലിക് ദിനാഘോഷ ത്തോടനുബന്ധിച്ച് കൽപ്പറ്റയിൽ നടന്ന ജില്ലാതല പരേഡിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തിൽ പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം നേടി. ചിട്ടയായ ചുവടുകളാലും കൃത്യതയാർന്ന പ്രകടനത്താലും പനമരം സ്കൂളിലെ കേഡറ്റുകൾ ശ്രദ്ധ നേടി.സ്കൂളിലെ സി.പി.ഒമാരായ മുഹമ്മദ് നവാസ് ടി, രേഖ കെ. ഡ്രിൽ ഇൻസ്ട്രക്ടർഅബ്ദുൽ റഹീം എ എന്നിവരുടെ നേതൃത്വത്തിലാണ് ടീമിന് പരിശീലനം നൽകിയത്. മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും പരിശീലകരെയും സ്കൂൾ അധികൃതരും പി.ടി.എയും അഭിനന്ദിച്ചു.

0 Comments