രക്തദാന ക്യാമ്പും അവയവ ദാന സമ്മതിപത്ര സമർപ്പണവും നടത്തി



മക്കിയാട്: സ്നേഹ സ്പർശം ജീവകാരുണ്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും അവയവദാന സമ്മതിപത്ര സമർപ്പണവും നടത്തി.  തൊണ്ടാർനാട് പഞ്ചായത്ത് പ്രസിഡൻറ് എസ്. എം. പ്രമോദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. സ്നേഹ സ്പർശം രക്ഷാധികാരി അഡ്വ. എബിൻ ജോർജിൽ നിന്ന് ടീം ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് അവയവദാന സമ്മതപത്രം ഏറ്റുവാങ്ങി.  പഞ്ചായത്ത് അംഗം രാമൻ പയ്യമ്പള്ളി അധ്യക്ഷത വഹിച്ചു. സ്നേഹ സ്പർശം പ്രസിഡൻ്റ് ഷംസുദ്ദീൻ മക്കിയാട്,  ജോമേഷ് വേങ്ങത്താനം, പഞ്ചായത്ത് അംഗങ്ങളായ ഷിൻ്റോ കല്ലിങ്കൽ, ഹാരിസ് വാഴയിൽ, ഷെബീറ മൊയ്തു എന്നിവർ പ്രസംഗിച്ചു. മക്കിയാട് ക്ഷീരസംഘം ഹാളിൽ  മാനന്തവാടി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ നടന്ന ക്യാംപിന് മെഡിക്കൽ ഓഫിസർ ഡോ. എം.കെ. അനുപ്രിയ , കൗൺസിലർ സിബി മാത്യു, ടെക്നീഷ്യൻ മുസ്തഫ പാണ്ടിക്കടവ്, നഴ്സ് നിഷ മാത്യു , സ്നേഹസ്പർശം പ്രവർത്തകരായ വി.ജമാൽ, വി.എൽ.സജി, എൻ. ഹരികുമാർ, വി.എ. റോബിൻ  എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments