ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ഇന്ന് ചുമതലയേൽക്കും

 



ന്യൂഡൽഹി: പുതിയ ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ഇന്ന് ചുമതലയേൽക്കും. ബീഹാറിൽ നിന്നുള്ള നിതിൻ ഈ പദവിയിലേക്ക് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് . രാവിലെ 11.30 ന് ബിജെപി ദേശീയ ആസ്ഥാനത്തു നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കും.

2020 ൽ ചുമതലയേറ്റ ജെപി നദ്ദയുടെ പിൻഗാമിയാണ് നിതിൻ നബിൻ ചുമതലയേൽക്കുന്നത്. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പാർട്ടിയുടെ കടിഞ്ഞാൺ നിതിൻ നബിനു കൈമാറാൻ ദേശീയ നേതൃത്വം തീരുമാനിച്ചത്. അഞ്ചുതവണ ബീഹാറിൽ എംഎൽഎ ആയ നിതിൻ, നിതീഷ് കുമാർ മന്ത്രിസഭയിലെ അംഗവുമായിരുന്നു. ആർഎസ്എസ് പാരമ്പര്യമുള്ള നിതിൻ നബിനെ കഴിഞ്ഞമാസം 15 നാണ് വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചത്.

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അടക്കം 37 ഇടങ്ങളിലെ നാമനിർദ്ദേശപത്രികയും പിന്തുണച്ചത് നിതിൻ നബിനെയാണ്. രാവിലെ 11:30 ന് ബിജെപി ദേശീയ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കും. നേരത്തെ മധ്യപ്രദേശ് രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ചുമതലകളും നിതിൻ വഹിച്ചിട്ടുണ്ട്.

വരാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയമാണ് പുതിയ ദേശീയ അധ്യക്ഷന്റെ ആദ്യദൗത്യം

Post a Comment

0 Comments