ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ജല സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുമായി ജില്ലയില്‍ ആരംഭിച്ച വാട്ടര്‍ വളണ്ടിയര്‍ ക്യാമ്പയിനിന്റെ ഭാഗമായി വളണ്ടിയര്‍ ഗ്രൂപ്പ് രൂപീകരണം ആരംഭിച്ചു. കതിരൂര്‍, എരഞ്ഞോളി, മൊകേരി, ചൊക്ലി, നാറാത്ത് പഞ്ചായത്തുകളിലാണ് വളണ്ടിയര്‍ ഗ്രൂപ്പുകളുടെ രൂപീകരണം ആരംഭിച്ചത്. ജില്ലയിലെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഗ്രൂപ്പുകളുടെ രൂപീകരണം ഉടന്‍ പൂര്‍ത്തീകരിക്കും. ജല സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ള വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ക്ക് ഇത്തരം ഗ്രൂപ്പുകള്‍ രൂപീകരിക്കാം.
വാട്ടര്‍ വളണ്ടിയര്‍ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിന് പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പ്രസീത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എന്‍ സുധീഷ് അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ.രാജീവന്‍, ഹരിത കേരളം ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, മോര്‍ ഡയറക്ടര്‍ കിഷോര്‍ ലാല്‍ എന്നിവര്‍ പങ്കെടുത്തു.
.jpeg)
0 Comments