പൂളക്കുറ്റി സെൻ്റ്. മേരിസ് ദേവാലയത്തിൽ തിരുന്നാളിന് തുടക്കമായി

 



പൂളക്കുറ്റി: പൂളക്കുറ്റി സെൻ്റ്. മേരിസ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുന്നാളിന് കൊടിയേറി.ഫാ. ലൂക്കോസ് മറ്റപ്പള്ളിൽ,ഫാ. സ്കറിയ പൂവത്താനികുന്നേൽ എന്നിവർ തിരുനാൾ കൊടിയേറ്റ് കർമ്മത്തിലും തിരുക്കർമ്മങ്ങളിലും മുഖ്യകാർമികത്വം വഹിച്ചു.തുടർന്നുവരുന്ന തിരുനാൾ ദിനങ്ങളിൽ ഫാ. സെബാസ്റ്റ്യൻ പൊടിമറ്റം,ഫാ. ആൻറണി കിടാരത്തിൽ,ഫാ. ജോസഫ് വലിയപറമ്പിൽ എന്നിവർ മുഖ്യകാർമികത്വം വഹിക്കും. പ്രധാന തിരുനാൾ ദിനമായ ഫെബ്രുവരി 1 ഞായറാഴ്ച ദിനങ്ങളിൽ പ്രദക്ഷിണം ഊട്ടുനേർച്ച എന്നിവയും ഉണ്ടായിരിക്കും

Post a Comment

0 Comments