തിരുവനന്തപുരം: ഇന്ത്യൻ-അറേബ്യൻ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ ചിക്കിങ്ങുമായി (Chicking) കൈകോർക്കാൻ കെഎസ്ആർടിസി. ഇനി മുതൽ ബസുകളിൽ ഭക്ഷണം വിതരണം ചെയ്യും. അഞ്ച് ബജറ്റ് ടൂറിസം വാഹനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുകയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ.
25 ശതമാനം ഡിസ്ക്കൗണ്ട് ഉണ്ടാകും. ആദ്യം ഘട്ടത്തിൽ അഞ്ച് വോൾവോ ബസുകളിൽ പദ്ധതി നടപ്പാക്കും. ബാംഗ്ലൂരിലേക്കുള്ള ബസുകളിലാണ് പദ്ധതി. ആദ്യമായാണ് സ്വകാര്യ കമ്പനിയുമായി പദ്ധതിയിൽ ഏർപ്പെടുന്നത്. വാഹനം പാർക്ക് ചെയ്യാൻ കഴിയുന്ന ഔട്ട്ലെറ്റുകളിൽ വണ്ടി നിർത്തി നൽകും. നിർത്തുന്ന ഔട്ട്ലെറ്റുകളിൽ നിന്ന് ഡ്രൈവർക്കും കണ്ടക്ടർക്കും സൗജന്യ ഭക്ഷണവും ലഭിക്കും. പ്രത്യേക വാട്ട്സ് ആപ്പ് നമ്പറും ഭക്ഷണം ബുക്ക് ചെയ്യാൻ സജ്ജമാക്കിയിട്ടുണ്ട്. ടെക്നോപാർക്കിൽ നിന്നുള്ള ആഴ്ചയിലുള്ള പുതിയ സർവീസ് നടത്തുന്ന ബസിലും ഭക്ഷണം നൽകും.

0 Comments