കൊച്ചി: പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന പുതിയ ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സർക്കാർ നടപടിയിൽ ഹൈക്കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാരിനും ബെവ്‌കോയ്ക്കുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നോട്ടീസ് നൽകിയത്. വിഷയത്തിൽ മൂന്നാഴ്ചയ്ക്കകം മറുപടി നൽകാനാണ് കോടതി നിർദ്ദേശം. മദ്യ നിര്‍മാതാക്കളായ മലബാര്‍ ഡിസ്റ്റലറീസ് മറുപടി നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
മലബാർ ഡിസ്റ്റിലറീസിന്റെ പുതിയ മദ്യ ബ്രാൻഡിന് ആകർഷകമായ പേരും ലോഗോയും നിർദ്ദേശിക്കാൻ പൊതുജനങ്ങളോടാണ് സർക്കാർ ആവശ്യപ്പെട്ടത്. മികച്ച പേര് നൽകുന്നവർക്ക് ഉദ്ഘാടന ദിവസം 10,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. സർക്കാരിന്റെ ഈ നടപടിക്ക് എതിരെയാണ് ഇപ്പോൾ ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

0 Comments