ലഭിച്ച സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റ് തോക്ക് ചൂണ്ടി കവർന്ന സംഭവത്തിൽ പ്രതികൾ രക്ഷപ്പെട്ട കാർ പേരാവൂർ പോലീസ് കസ്‌റ്റഡിയിലെടുത്തു. ലോട്ടറി തട്ടിയെടുക്കുന്നതിനായി അഞ്ചംഗ സംഘം എത്തിയ കാറാണ് വിളക്കോടിനടുത്ത് ചാക്കാട് നിന്ന് പേരാവൂർ എസ്എച്ച്ഒ എം.പി.വിനീഷ് കുമാർ കസ്റ്റഡിയിലെടുത്തത്.
കാറിന്റെ ഉടമയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് റിമാൻ ഡിൽ കഴിയുന്ന ഷുഹൈബ്, താത്ക്കാലിക ആവശ്യം പറഞ്ഞ് കാർ വാങ്ങുകയായിരുന്നു എന്നാണ് ഉടമ പറയുന്നത്. ഈ കാർ ലോട്ടറി കവർച്ച ചെയ്യാൻ ഉപയോഗിച്ചുവെന്ന കാര്യം അറിയില്ലെന്നും ഉടമ പറയുന്നു. പ്രതികൾ സഞ്ചരിച്ച റോഡിലെ വിവിധ സ്‌ഥലങ്ങളിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളെ പിന്തുടർന്നാണ് പൊലീസ് കാർ കണ്ടെത്തിയത്.
ലോട്ടറി കവർച്ച സംബന്ധിച്ച് തനിക്ക് ഒന്നുമറിയില്ല എന്ന് കാറിൻ്റെ ഉടമ പൊലീസിനോട് പറഞ്ഞ സാഹചര്യത്തിൽ ജയിലിൽ കഴിയുന്ന ഷുഹൈബിനെ കസ്‌റ്റഡിയിൽ വിട്ടു കിട്ടുന്നതിന് പൊലീസ് നടപടികൾ ആരംഭിച്ചു. മറ്റ് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചതായും പ്രതികൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.
0 Comments