കരൂർ ദുരന്തം; രണ്ടാംഘട്ട മൊഴി രേഖപ്പെടുത്താനായി വിജയ് ഇന്ന് ഹാജരാകും

ചെന്നൈ: കരൂർ ദുരന്തത്തിൽ രണ്ടാംഘട്ട മൊഴി രേഖപ്പെടുത്താനായി നടൻ വിജയ് ഇന്ന് ഹാജരാകും. ഡൽഹി സിബിഐ ആസ്ഥാനത്ത് 11 മണിക്കാണ് വിജയ് ഹാജരാവുക. കഴിഞ്ഞയാഴ്ച നാലര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വീണ്ടും ഹാജരാകാൻ ആയിരുന്നു സിബിഐയുടെ നിർദേശം. എന്നാൽ പൊങ്കൽ പ്രമാണിച്ച് സമയം നീട്ടിത്തരണമെന്ന് വിജയ് ആവശ്യപ്പെട്ടിരുന്നു.

ഇതേ തുടർന്നാണ് ഇന്ന് ഹാജരാകാനായി നിർദേശം നൽകിയത്. സംഭവത്തിൽ പ്രാദേശിക ഭരണകൂടത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് വിജയ് മൊഴി നൽകിയത്. വിജയുടെയും മൊഴി രേഖപ്പെടുത്തിയതിനു ശേഷം ആയിരിക്കും തുടർനടപടികളിലേക്ക് സിബിഐ നീങ്ങുക.

സെപ്റ്റംബർ 27 നാണ് വിജയ് പങ്കെടുത്ത ടിവികെ യോഗത്തില്‍ തിക്കിലും തിരക്കിലും 41 പേർക്ക് ജീവന്‍ നഷ്ടമായിരുന്നു. 60 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരില്‍ 10ലധികം കുട്ടികളും നിരവധി സ്ത്രീകളും ഉൾപ്പെടും.41 കുടുംബങ്ങളിൽ 39 കുടുംബങ്ങൾക്ക് ടിവികെ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ഇതിനകം നൽകിയിട്ടുണ്ട്. അതേസമയം, കരൂര്‍ ദുരന്തത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നു . അന്വേഷണത്തിന്‍റെ ഭാഗമായി കരൂരിൽ ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയിരുന്നു.

Post a Comment

0 Comments