ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ പറത്തിയ ഓപ്പണറായി രോഹിത് ശര്‍മ്മ



ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ അടിച്ച ഓപ്പണര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍താരം രോഹിത്ശര്‍മ്മ. ന്യൂസിലാന്‍ഡിനെതിരായി നടന്ന ആദ്യ ഏകദിനത്തിലാണ് രോഹിത്ത് ശര്‍മ്മ ഈ നേട്ടത്തിലേക്ക് എത്തിയത്. ഓപ്പണറായി എത്തി ഇതുവരെ 650 സിക്‌സറുകളാണ് രോഹിത്ത് സ്വന്തമാക്കിയിരിക്കുന്നത്. ഇന്നലെ ആറാം ഓവറില്‍ ബെന്‍ ഫോള്‍ക്‌സിനെതിരെ സിക്‌സര്‍ തൊടുത്ത രോഹിത്ത് വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ്‌ഗെയ്‌ലിന്റെ റെക്കോര്‍ഡിനൊപ്പം എത്തുകയായിരുന്നു. തുടര്‍ന്ന് കെയ്ല്‍ ജാമിസന്റെ ഓവറിലും സിക്‌സര്‍ നേടിയതോടെയാണ് ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡ് മറികടന്നത്.

Post a Comment

0 Comments