നാവികസേനയിൽ അവസരം; അപേക്ഷ ക്ഷണിച്ചു

 



ഇന്ത്യൻ നേവിയിൽ വിവിധ ബ്രാഞ്ചുകളിലായി ഷോർട്ട് സർവീസ് കമീഷൻ (SSC) ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്സിക്യൂട്ടീവ്, എഡ്യൂക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിലെ 260 ഒഴിവുകളിലേക്കാണ് നിയമനം. അവിവാഹിതർക്ക് joinindiannavy.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ജനുവരി 24 ന്‌ ആരംഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി: ഫെബ്രുവരി 24.

ഒഴിവുവിവരങ്ങൾ: എക്സിക്യൂട്ടീവ് ബ്രാഞ്ച് (ജനറൽ സർവീസ്/ഹെെോഡ്രോ/എടിസി/ഒബ്‌സേർവർ/പൈലറ്റ്‌/ലോജിസ്‌റ്റികൾ)150+യോഗ്യത: ബിഇ/ബിടെക്‌ (ഏതെങ്കിലും സ്ട്രീം), എംബിഎ, ബിഎസ്‌സി/ബികോം ഐടി. എഡ്യൂക്കേഷൻ ബ്രാഞ്ച് 30. യോഗ്യത: എംഎസ്‌സി (മാത്‌സ്‌/ഫിസിക്‌സ്‌/കെമിസ്‌ട്രി), എംഎ (ഇംഗ്ലീഷ്‌/ഹിസ്‌റ്ററി), ബിഇ/ബിടെക്‌. ടെക്നിക്കൽ ബ്രാഞ്ച് (എൻജിനിയറിങ്‌/ഇലക്‌ട്രിക്കൽ/നേവൽ കൺസ്‌ട്രക്ടർ)80. യോഗ്യത: ബിഇ/ബിടെക്‌ (മെക്കാനിക്കൽ, മറൈൻ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്‌, സിവിൽ, നേവൽ ആർക്കിടെക്‌ചർ).

പ്രായപരിധി: ഓരോ തസ്തികയ്ക്കും വ്യത്യസ്തമായ ജനനത്തീയതി പരിധികളാണ് നിശ്ചയിച്ചിട്ടുള്ളത്. സാധാരണയായി 19-നും 25-നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. ഔദ്യോഗിക വിജ്ഞാപനം പരിശോധിച്ച് പ്രായപരിധി ഉറപ്പാക്കണം.തെരഞ്ഞെടുപ്പ് പ്രക്രിയ: അപേക്ഷകരുടെ ബിരുദ/ബിരുദാനന്തര ബിരുദ മാർക്കിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്യും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സർവീസ് സെലക്ഷൻ ബോർഡ് (SSB) നടത്തുന്ന അഭിമുഖം ഉണ്ടായിരിക്കും. ഇതിൽ വിജയിക്കുന്നവർ കായികക്ഷമത പരിശോധനയ്ക്കും മെഡിക്കൽ പരിശോധനയ്ക്കും വിധേയരാകണം. വിശദമായ വിജ്ഞാപനത്തിനുമായി Indian Navy Recruitment Portal സന്ദർശിക്കുക. ജനുവരി 24 മുതൽ അപേക്ഷാ ലിങ്ക് സജീവമാകും. രണ്ടുവർഷത്തെ പ്രൊബേഷൻ പൂർത്തിയാക്കുന്നവർക്ക് ലഫ്റ്റനൻ്റ് റാങ്കിൽ നിയമനം നൽകും. ഇന്ത്യൻ നേവിയുടെ ഔദ്യോഗിക പോർട്ടലായ Join Indian Navy സന്ദർശിച്ച് 'Register' ചെയ്ത ശേഷം അപേക്ഷിക്കണം.

Post a Comment

0 Comments