കടുവയുടെ ആക്രമണത്തിൽ പശുക്കൾ കൊല്ലപ്പെട്ട സംഭവം; അർഹമായ നഷ്ടപരിഹാരം നൽകണം-എ കെ സി സി കുന്നോത്ത് ഫൊറോനാക്കമ്മിറ്റി

 


പാലത്തിൻകടവ്:കടുവയുടെ ആക്രമണത്തിൽ നാലു പശുക്കളെ നഷ്ടപ്പെട്ട പാലത്തിൻകടവ് പുല്ലാട്ട് കുന്നേൽ രാഗേഷ് രാഘവനും കുടുംബത്തിനും അർഹമായ നഷ്ടപരിഹാരം നൽകുകയും പശുക്കളെ വാങ്ങുവാൻ ബാങ്കിൽ നിന്നെടുത്ത അഞ്ചു ലക്ഷത്തോളം വരുന്ന വായ്പ എഴുതി തള്ളുകയും മറ്റൊരു വരുമാനം കണ്ടെത്തുന്നതുവരെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുകയും ചെയ്യണമെന്നു എ കെ സി സി കുന്നോത്ത് ഫൊറോനാക്കമ്മിറ്റി ആവശ്യപെട്ടു. പ്രദേശവാസികളുടെ ജീവനു ഭീഷണിയായിരിക്കുന്ന കടുവയെ എത്രയും വേഗം കൂടുവെച്ച് പിടിക്കുകയും സിസി ടി വി നിരീക്ഷണവും പട്രോളിംഗും എർപ്പെടുത്തുകയും ചെയ്യണമെന്ന് കമ്മിറ്റിയംഗങ്ങൾ ആവശ്യപ്പെട്ടു. ഫെറോന ഭാരവാഹികളായ മാത്യു വള്ളോംകോട്ട്, ബെന്നി പുതിയാമ്പുറം , അൽഫോൻസ് കളപ്പുര, ഷിബു കുന്നപ്പിള്ളി എൻ വി ജോസഫ് നെല്ലിക്കുന്നേൽ, ഷാജു ഇടശ്ശേരി തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു

Post a Comment

0 Comments