അമ്പായത്തോട് ഉരുൾപൊട്ടൽ മേഖലയിൽ പരിസ്ഥിതി പുനസ്ഥാപനത്തിൻ്റെ ഭാഗമായി മരങ്ങൾ നട്ടുവളർത്തിയ സ്ഥലത്ത് വീണ്ടും ഒത്തുകൂടി. 2018 ലാണ് അമ്പായത്തോട്, ഉരുൾ പൊട്ടലിൽ 5 ഹെക്ടറിലധികം സ്ഥലം ഒലിച്ചു പോയത്. ഈ സ്ഥലത്ത് ശാസ്ത്ര സാഹിത്യ പരിഷത്ത്,
വനം വന്യജീവി വകുപ്പ് ഐ ജെ എം എച്ച് എസ് കൊട്ടിയൂർ എൻ എസ് എസ് യൂണിറ്റ് എന്നിവർ ചേർന്ന് വനവൽക്കരണം നടത്തിയിരുന്നു.7 വർഷം പൂർത്തിയാക്കിയ മരങ്ങൾ കാണാനും
കാടായി മാറിയ സ്ഥലത്ത് വളർന്ന വിദേശ കളകൾ നീക്കം ചെയ്യുന്നതിനും, വീണ്ടും ഒഴുകിയ നീർച്ചാലുകൾ കാണാനുമാണ് വീണ്ടും അമ്പായത്തോട് വനമേഖലയിൽ ഒത്തുചേർന്നത്. പേരാവൂർ ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ ഉൽഘാടനം ചെയ്തു.ഒ.എം കുര്യാച്ചൻ അധ്യക്ഷത വഹിച്ചു.
ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന ട്രഷറർ കെ.വിനോദ് കുമാർ പ്രഭാഷണം
നടത്തി. വി.ആർ ഷാജി, പ്രീത കുര്യാക്കോസ്, ബിനു പടിയാനിക്കൽ,ഷാൻ്റോ മാത്യു,ഒ.പ്രതീശനൻ,എൻ സരസിജൻ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന വനയാത്രക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർ മാരായ സുധീഷ്.എ, ഫയാസ്. വി എന്നിവർ നേതൃത്വം നൽകി.പുഴ നടത്തം വനയാത്ര എന്നിവ ഇതിൻ്റെ ഭാഗമായി
നടന്നു.ഇന്നത്തെ കൂട്ടായ്മയിൽ ശാസ്ത്ര സാഹിത്യ പരിഷത്ത്, മലബാർ ബി.എഡ് എൻ എസ് എസ് യൂണിറ്റ്,ഐ ജെ എം എച്ച് എസ് എൻ എസ് എസ് യൂണിറ്റ്,ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കാളികളായി.
0 Comments