ന്യൂഡൽഹി: ഇൻഡോറിലെ മലിനജല ദുരന്തത്തിൽ മധ്യപ്രദേശ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ജനങ്ങൾക്ക് വെള്ളത്തിന് പകരം വിതരണം ചെയ്തത് വിഷമാണ്. ദുർഗന്ധം വമിക്കുന്ന വെള്ളം നൽകിയതിൽ പരാതിപ്പെട്ടിട്ടും ഭരണകൂടം നടപടിയെടുത്തില്ല. ശുദ്ധജലം ഔദാര്യമല്ല, അത് ജീവിക്കാനുള്ള അവകാശമാണെന്നും രാഹുൽ എക്‌സിൽ കുറിച്ചു.
നിസ്സഹായരായ ജനങ്ങളെ നോക്കി ബിജെപി നേതാക്കൾ ധിക്കാരപരമായ പ്രസ്താവനകൾ നടത്തുകയാണ്. അവിടെ വീടുകൾ തോറും ദുഃഖം വ്യാപിച്ചിരിക്കുകയാണ്. ഹൃദയം മരവിച്ചുപോയവർക്ക് ആശ്വാസം ആവശ്യമായിരുന്നു. എന്നാൽ സർക്കാർ അഹങ്കരിക്കുകയാണ്.
വൃത്തികെട്ടതും ദുർഗന്ധം വമിക്കുന്നതുമായ വെള്ളത്തെക്കുറിച്ച് ആളുകൾ ആവർത്തിച്ച് പരാതിപ്പെട്ടിട്ടും ആരും ശ്രദ്ധിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് രാഹുൽ ചോദിച്ചു. കുടിവെള്ളത്തിൽ എങ്ങനെ മലിനജലം കലർന്നു? ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കും നേതാക്കൾക്കുമെതിരെ എപ്പോൾ നടപടിയെടുക്കുമെന്ന് വ്യക്തമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
.jpeg)
0 Comments