അശ്ലീല ആംഗ്യം കാണിച്ചു ; ടിം ഡേവിഡിന് മാച്ച് ഫീയുടെ 30% പിഴ

 


റായ്പൂർ : മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ അശ്ലീല ആംഗ്യം കാണിച്ച ബെംഗളുരുവിന്റെ ആസ്ട്രേലിയൻ താരം ടിം ഡേവിഡിന് മാച്ച് ഫീയുടെ 30% പിഴ. പിഴക്ക് പുറമെ താരത്തിന് മേൽ 2 ഡീമെറിറ്റ് പോയിന്റും ചാർത്തപ്പെട്ടിട്ടുണ്ട്. ഇതോടെ സീസണിലാകെ താരത്തിന് 3 ഡീമെറിറ്റ് പോയിന്റായി. നാല് ഡീ മെറിറ്റ് പോയിന്റായാൽ താരത്തിന് ഒരു മത്സരത്തിൽ പുറത്തിരിക്കേണ്ടി വരും.

കഴിഞ്ഞ ദിവസം റായ്പൂരിലെ ശഹീദ് വീർ നാരായൺ സിങ് സ്റ്റേഡിയത്തിൽ നടന്ന മുംബൈ - ബെംഗളൂരു മത്സരത്തിനിടയിലാണ് സംഭവം നടക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയർത്തിയ 167 റൺസ് വിജയലക്ഷ്യം ബെംഗളൂരു അവസാന പന്തിൽ മറികടന്നിരുന്നു, ഇതിന് പിന്നലെയായിരുന്നു താരത്തിന്റെ ആംഗ്യ പ്രകടനം. മത്സരത്തിൽ ആറാമനായി ഇറങ്ങിയ താരത്തെ കോർബിൻ ബോഷ് ആദ്യ പന്തിൽ തന്നെ പുറത്താക്കിയിരുന്നു. ഇതിന്റെ അമർഷമാണ് മുൻ മുംബൈ താരം കൂടിയായ ടിം ഡേവിഡിനെ ഇങ്ങനെ ഒരു ചെയ്തിയിലേക്കെത്തിച്ചെതെന്നാണ് താരത്തിന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചത്.

Post a Comment

0 Comments