വാദ്യോപകരണങ്ങൾ വിതരണം ചെയ്തു

 




കൽപ്പറ്റ: പട്ടിക വർഗ വികസന വകുപ്പ് 2025 - 26 വർഷത്തെ പണിയ വിഭാഗക്കാർക്കുള്ള പ്രത്യേക പാക്കേജ് പദ്ധതിയിൽ ഉൾപ്പെടുത്തി വൈത്തിരി താലൂക്കിലെ 7 പട്ടികവർഗ കലാ സംഘങ്ങൾക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു. കൽപ്പറ്റ മുണ്ടേരി പ്രീ – മെട്രിക് ഹോസ്റ്റലിൽ വെച്ച് സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഐ.എ.എസ് വാദ്യോപകരണങ്ങളുടെ വിതരണം നടത്തി. കൽപ്പറ്റ മുനിസിപ്പൽ പി വിശ്വനാഥൻ അധ്യക്ഷത വഹിച്ച ചടങ്ങിന് ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസർ ജി പ്രമോദ് സ്വാഗതം ആശംസിച്ചു. കൽപ്പറ്റ മുനിസിപ്പൽ കൗൺസിലർമാരായ സരോജിനി ഒ,  രവി, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാരായ  കെ.എൻ സുനിൽ,  സി വിനിഷ, എസ്.എസ് രജനികാന്ത് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments