കോഴിക്കോട്: ശക്തമായ മിന്നലില്‍ വീടിന്‍റെ ചുമരിലെ കല്ല് ദേഹത്തേക്ക് തെറിച്ചുവീണ് ഗൃഹനാഥന് പരിക്കേറ്റു. കോഴിക്കോട് നരിക്കുനിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വാര്യംവീട്ടില്‍ മാധവന്‍ നായര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. വീടിനും സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. ശക്തമായ മിന്നലിനിടെ ചുമരിലെ കല്ല് തെറിച്ച് ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് ആറോടെയാണ് മഴക്കൊപ്പം ഇടിമിന്നലുമുണ്ടായത്. വീട്ടില്‍ വളര്‍ത്തിയിരുന്ന കോഴികളും മിന്നലേറ്റ് ചത്ത നിലയിലാണ്. വീടിന്‍റെ വയറിങും ഏതാനും ഇലക്ട്രിക് ഉപകരണങ്ങളും നശിച്ചിട്ടുണ്ട്. നാല് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി വീട്ടുകാര്‍ പറഞ്ഞു.

0 Comments