കോഴിക്കോട്: നരിക്കുനിയിൽ ഇടിമിന്നലിൽ വീടിന്റെ ചുമര് തകർന്നു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. നരിക്കുനി വാര്യം വീട്ടിൽ മാധവൻ നായരുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്.
ഇടിമിന്നലേറ്റ സമയത്ത് ചുമർ തകർന്ന് കല്ല് കാലിൽ വീണ് ഗൃഹനാഥന് പരിക്കേറ്റു. ഇടിമിന്നലിൽ വീട്ടിലുണ്ടായിരുന്ന നിരവധി കോഴികളും ചത്തു. പരിസത്തെ വീടുകളിലെ കോഴികളും വളർത്തുമൃഗങ്ങളും ഇടിമിന്നലിൽ ചത്തിട്ടുണ്ട്.

0 Comments