മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്തത് കോൺഗ്രസിന്റെ സംഘടനാപരമായ ദൗർബല്യമെന്ന് സിപിഐ നേതാവ് ആനി രാജ. ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്നതിന് തുല്യമാണിത്. രാഷ്ട്രീയ പ്രവർത്തനം നടത്തി പരിചയം ഉള്ള സ്ത്രീകൾ ആ പാർട്ടിയിൽ വിജയിച്ച് വന്നിട്ടുണ്ട്. കോൺഗ്രസ് എന്തുകൊണ്ട് സ്ത്രീകളെ പരിഗണിക്കുന്നില്ലെന്നും ആനി രാജ ചോദിച്ചു.
തിരഞ്ഞെടുപ്പുഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും കേരളത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാതെ കോൺഗ്രസ്. മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കില്ലെന്നാണ് സൂചന.മുൻ കെപിസിസി അധ്യക്ഷൻമാരേയും വർക്കിങ് പ്രസിഡന്റുമാരേയും എഐസിസി ഡൽഹിയിലേക്ക് വിളിപ്പിച്ചു. സംസ്ഥാനത്തെ പൊതുവികാരം വിലയിരുത്താൻ എഐസിസി മൂന്ന് രഹസ്യ നിരീക്ഷകരെ നിയോഗിച്ചു

0 Comments