കോഴിക്കോട്: മുഖ്യമന്ത്രി നിർണയ ചർച്ചകളിൽ അഭിപ്രായം ചോദിക്കാൻ കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരെ ഡൽഹിയിലേക്ക് വിളിപ്പിച്ചതിൽ വി.ഡി സതീശൻ ക്യാമ്പിന് കടുത്ത അതൃപ്തി. ജനവികാരം അട്ടിമറിക്കാനുള്ള നീക്കം എന്നാണ് വി.ഡി സതീശനെ അനുകൂലിക്കുന്നവരുടെ നിലപാട്. എംഎൽഎമാരുടെ അഭിപ്രായം കെ.സി വേണുഗോപാലിനായി സ്വാധീനിക്കാൻ ശ്രമിച്ചവരാണ് ഈ മൂന്ന് വർക്കിങ് പ്രസിഡന്റുമാരെന്നും സതീശൻ ക്യാമ്പിന് ആക്ഷേപമുണ്ട്.
കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി അനിൽകുമാർ, ഷാഫി പറമ്പിൽ, പി.സി വിഷ്ണുനാഥ് എന്നിവരെയാണ് മുൻ കെപിസിസി പ്രിസിഡന്റുമാർക്കൊപ്പം എഐസിസി നേതൃത്വം വിളിപ്പിച്ചിരിക്കുന്നത്. മൂന്നു വർക്കിംഗ് പ്രസിഡന്റുമാരും എംഎൽഎമാരും അഭിപ്രായം പറഞ്ഞവരാണ് വീണ്ടും എന്തിന് വിളിപ്പിക്കുന്നു ? ഇത് ജനവിധി അട്ടിമറിക്കാനാണ് എന്നാണ് വി.ഡി സതീശൻ വിഭാഗം പറയുന്നത്. കുറുക്കനെ കോഴിക്കൂടിന്റെ ചുമതല ഏൽപ്പിക്കുന്നതിന് തുല്യം എന്നാണ് ഇവരെ ചർച്ചക്ക് വിളിച്ചതിനെ വി.ഡി സതീശൻ ക്യാമ്പ് വിശേഷിപ്പിക്കുന്നത്.

0 Comments