കോഴിക്കോട് മീഞ്ചന്തയിൽ ബസിനു മുന്നിൽ സ്കൂട്ടറിൽ യുവാവ് അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ നടപടിയുമായി എംവിഡി. സംഭവത്തിൽ കല്ലായി സ്വദേശി ഫർഹാൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ആറ് മാസത്തേക്കാണ് ഫർഹാൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ ഫർഹാനെതിരെ പൊലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞദിവസം വൈകിട്ട് കോഴിക്കോട് മീഞ്ചന്ത ബൈപാസിലാണ് സംഭവം നടന്നത്. സിഗ് സാഗ് മാനറിലായിരുന്നു സ്‌കൂട്ടറിൽ അഭ്യാസപ്രകടനം നടത്തിയത്. സ്വകാര്യ ബസിന് മുന്നിൽ മീറ്ററുകളോളമാണ് യുവാവ് സ്‌കൂട്ടറുമായി അഭ്യാസ പ്രകടനം നടത്തിയത്.

0 Comments