കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെ ഒരു ചുമർ


 കേളകം: എക്സൈസ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന ചുമർ ചിത്രരചന മത്സരത്തിന്റെ ഭാഗമായി കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ 'ലഹരിക്കെതിരെ ഒരു ചുമർ' ചിത്രരചന സംഘടിപ്പിച്ചു. സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ചുമർചിത്ര രചന സ്കൂൾ മാനേജർ ഫാ. വർഗീസ് കവണാട്ടേൽ ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർ എം പി സജീവൻ ലഹരിവിരുദ്ധസന്ദേശം നൽകി. പ്രവന്‍റീവ് ഓഫീസർ ബാബുമോൻ ഫ്രാൻസിസ് ബോധവൽക്കരണ ക്ലാസ് എടുത്തു. മദർ പിടിഎ പ്രസിഡണ്ട് അമ്പിളി സജി ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

 പ്രധാനാധ്യാപകൻ എം വി മാത്യു, ലഹരി വിരുദ്ധ ക്ലബ്ബ് കോഡിനേറ്റർ ഫാ. എൽദോ ജോൺ, അധ്യാപകരായ ജോൺ കെ ജേക്കബ്, കുസുമം പി എ, ഷീന ജോസ് ടി, ബിബിന്‍ ആന്‍റണി എന്നിവർ സംസാരിച്ചു. വിദ്യാർഥികളായ മിഥുൻ കെ എം, ക്രിസ് തോമസ്, ശബരി പ്രസാദ്, ജഗൻ എസ്, യദുനന്ദൻ പി വി, ഹാരോള്‍ഡ് മനോജ് എന്നിവര്‍ ചുമർ  ചിത്രരചനയ്ക്ക് നേതൃത്വം നൽകി.

Post a Comment

0 Comments