ചെട്ടിയാംപറമ്പ് ഗവ യു പി സ്കൂളിൽ ട്രാഫിക് നിയമ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കേളകം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രിൻസ് ക്ലാസ്സിന് നേതൃത്വം നൽകി. ട്രാഫിക് നിയമങ്ങൾ, ലഹരി ബോധവത്കരണം, റാഗിംഗ് തുടങ്ങിയ വിഷയങ്ങളിൽ കുട്ടികളുമായി സംവദിച്ചു. സ്കൂൾ പൊട്ടക്ഷൻ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഷാജി പാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിജയശ്രി,വിനു കെ. എന്നിവർ സംസാരിച്ചു.

0 Comments