പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ എ .പി .എച്ച്.സി. ഹോമിയോ ഡിസ്പൻസറിയും പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തും സംയുക്തമായി പടിഞ്ഞാറത്തറ സാംസ്കാരിക നിലയത്തിൽ വച്ച് 'ഷീ ' കാമ്പയിൻ സംഘടിപ്പിച്ചു. എം.മുഹമ്മദ് ബഷീർ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ 'ഷീ' കാമ്പയിൽ ഉദ്‌ഘാടനം നിർവ്വഹിച്ചു. പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. ഷീ കാമ്പയിൻ പദ്ധതി വിശദീകരണം ഡോ. അനിത.ടി.സിയും ബോധവൽക്കരണ ക്ലാസ്സ് ഡോ.കെ. റബീബയും ഡോ.സി. ചടങ്ങിൽ വൈസ് പ്രസിഡന്റ ഗിരിജ കൃഷ്ണ, വികസന സ്റ്റാൻന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് പി.എ, ജസീല ളംറത്ത്, മെമ്പർമാരായ സജി.യു എം, ബിന്ദു ബാബു, സാജിത നൗഷാദ്, രജിത ഷാജി, ബുഷ്റ വൈശ്യൻ, പടിഞ്ഞാറത്തറ പാലിയേറ്റീവ് സപ്പോർട്ടിങ്ങ് ഗ്രൂപ്പ് പ്രസിഡന്റ് കെ.ടി.കുഞ്ഞബ്ദുള്ള, അതുല്യ എന്നിവർ ചടങ്ങിൽ സംസാരിച്ചു. തു,ടർന്നു നടന്ന മെഡിക്കൽ ക്യാമ്പിൽ രമേഷ് ഫാർമസിസ്റ്റ് ജാക്സൺ, സാലി, റഹീന എന്നിവർ പങ്കെടുത്തു.

0 Comments