സയണിസ്റ്റ് - ഹിന്ദുത്വ വംശീയതക്കെതിരിൽ സോളിഡാരിറ്റി നടത്തിയ വാഹന ജാഥ സമാപിച്ചു

 


സുൽത്താൻ ബത്തേരി: സയണിസ്റ്റ്- ഹിന്ദുത്വ വംശീയതക്കെതിരിൽ അണിചേരുക എന്ന പ്രമേയവുമായി സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് വയനാട് ജില്ലാ പ്രസിഡന്റ് അബൂബക്കർ കെ.എം നയിക്കുന്ന വാഹന ജാഥ സുൽത്താൻ ബത്തേരിയിൽ സമാപിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് സമാപന സമ്മേളനം ഗാന്ധി ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ അബൂബക്കർ കെ എം, ജമാ'അത്തെ ഇസ്ലാമി ജില്ലാ സമിതി അംഗം വി മുഹമ്മദ്‌ ശരീഫ്, ഷമീർ നിഷാദ്, ശൈഷാദ് ബത്തേരി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Post a Comment

0 Comments