തൃശ്ശൂർ: ട്രാൻസ്‌വുമൺ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ യൂ ട്യൂബറായ ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ അറിയപ്പെടുന്ന എസ്.ആർ. ധന്യക്കെതിരേ പോലീസ് കേസ് എടുത്തു. രണ്ടുവർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.
അധിക്ഷേപ പരാമർശത്തിന് പിന്നാലെ ദീപ്തി കല്യാണി തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് സൈബർ പോലീസാണ് ധന്യക്കെതിരേ കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ആറുവകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിട്ടുള്ളത്.
നേരത്തെ മദ്യപിച്ച് ദേശീയപാതയിലൂടെ അമിതവേഗത്തിൽ വാഹനം ഓടിച്ച സംഭവത്തിൽ ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തിരുന്നു. ജൂലായ് ഒന്നാം തീയതി ആയിരുന്നു നടപടിക്ക് കാരണമായ സംഭവം നടന്നത്.
%20(1).jpg)
0 Comments