വയനാട് റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്ര മേളയുടെ ലോഗോ പ്രകാശനം ചെയ്തു

 


പനമരം: നവമ്പർ 3.4 തിയ്യതികളിൽ പനമരം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന വയനാട് റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്ര മേളയുടെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബിന്ദു പ്രകാശ് സ്വാഗത സംഘം കൺവീനറും സ്കൂൾ പ്രിൻസിപ്പലുമായ എം കെ രമേഷ് കുമാറിന് നൽകി പ്രകാശനം ചെയ്തു. ജില്ലാ തലത്തിൽ നടത്തിയ ലോഗോ മത്സരത്തിൽ തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ എൻ ടി രാജീവാണ് ലോഗോ ഡിസൈൻ ചെയ്തത്. ചടങ്ങിൽ ഷീജ ജെയിംസ്, കെ.ബിനു കെ,സിദ്ദീഖ്, ശ്രീകുമാർ വി.ടി , നവാസ് മാസ്റ്റർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Post a Comment

0 Comments