സംസ്ഥാനത്ത് നാമനിർദേശ പത്രികാ സമർപ്പണത്തിനുള്ള സമയം ഇന്ന് അവസാനിക്കും




തിരുവനന്തപുരം: സംസ്ഥാനത്ത് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ആലപ്പുഴയിൽ കെ.സി. വേണുഗോപാലും എ.എം. ആരിഫും പത്രിക സമർപ്പിക്കും. ഷാഫി പറമ്പില്‍ വടകര പുതിയ സ്റ്റാൻഡിൽ നിന്ന് റോഡ് ഷോ ആയാവും പത്രികാ സമർപ്പണത്തിന് എത്തുക.

യു.ഡി.എഫ് സ്ഥാനാർഥികളായ കെ. മുരളീധരനും അടൂർ പ്രകാശും ഇന്ന് നാമനിർദേശം നൽകും. എന്‍.ഡി.എ സ്ഥാനാർഥികളായ സുരേഷ് ഗോപി, കെ.സുരേന്ദ്രൻ , രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരും ഇന്നാണ് പത്രിക സമർപ്പിക്കുന്നത്.

Post a Comment

0 Comments