കായിക പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന നിമിഷം. എസ് ശ്രീശാന്തിന് ശേഷം ട്വന്റി 20 ലോകകപ്പ് ടീമിലേക്ക് മറ്റൊരു മലയാളി കൂടി ഇടംപിടിക്കുന്നു. സമീപകാലത്ത് മികച്ച ഫോമിലാണ് രാജസ്ഥാൻ നായകൻ കളിക്കുന്നത്. ഇത് കണ്ടില്ലെന്ന് നടിക്കാൻ സെലക്ഷൻ കമ്മിറ്റിക്കാവില്ല. ഒടുവിൽ വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനൊപ്പം സഞ്ജു സാംസണും ടീമിൽ. അവസാന നിമിഷത്തെ അവഗണനയില്ലാതെ ഇത്തവണ സഞ്ജു ടീമിലേക്ക് ടിക്കറ്റെടുത്തതോടെ തീരുമാനത്തെ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ.
ടീം പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലെ കമന്റ് ബോക്‌സിൽ സർവ്വം സഞ്ജു മയമാണ്. താരത്തെ സെലക്ട് ചെയ്തതിൽ നന്ദി അറിയിച്ചുള്ള കമന്റുകളാണ് അധികവും. ഒരാളും വച്ചുനീട്ടിയ ഔദാര്യമല്ല. തലയുയർത്തി, അർഹതക്കുള്ള അംഗീകാരമാണ് നേടിയെത്തിയതെന്ന് ഒരു ആരാധകൻ കമന്റ് രേഖപ്പെടുത്തി. സന്തുലിത താരനിരയാണ് ഇത്തവണ തെരഞ്ഞെടുത്തതെന്നും ലോകകപ്പ് നേടാൻ ഈ ടീമിന് സാധിക്കട്ടേയെന്നുമാണ് മറ്റൊരു കമന്റ്
.jpg)
0 Comments