പൊയ്യമലയിൽ വീണ്ടും കടുവ, പോത്തിനെ കൊന്നു തിന്നു

  


കേളകം: കേളകം പഞ്ചായത്ത് പൊയ്യ മലയിൽ കൂട്ടിൽ കെട്ടിയിരുന്ന പോത്തിനെ കടുവ കൊന്ന് തിന്നു. പൊയ്യമല സ്വദേശി കുരിശുമൂട്ടിൽ ജോർജിന്റെ പോത്തിനെയാണ് കടുവ കൊന്നു ഭക്ഷിച്ചത്.ഇന്നലെ രാത്രിയായിരുന്നു സംഭവം. പ്രദേശത്ത് മുൻപും,പുലിയുടെയും കടുവയുടെയും സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ള പ്രദേശമാണ്. പലതവണ വനം വകുപ്പിനോട് കൂട്  വെച്ച് വന്യജീവിയെ പിടികൂടണം എന്ന് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്ന് പ്രദേശവാസികൾ പറയുന്നു. ഇന്നുതന്നെ കൂടുസ്ഥാപിച്ച് കടുവയെ പിടികൂടിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് കർഷക സംഘടനകൾ പറയുന്നു.

Post a Comment

0 Comments