കേളകം: ഡിസംബർ 1 തിങ്കളാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. വെള്ള ഒമിനി വാനിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായാണ് കുട്ടി കേളകം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. സ്കൂളിൽ പോകാൻ ഒരുങ്ങി നിൽക്കുകയായിരുന്ന കുട്ടി വീടിന് മുന്നിൽ വച്ചിരുന്ന പാൽ എടുക്കാൻ പോയ സമയം വാനിൽ വന്നവർ വെള്ള പേപ്പർ കാണിച്ച് ഈ അഡ്രസ് അറിയാമോയെന്ന് ചോദിക്കുകയും തുടർന്ന് വാഹനത്തിലേക്ക് വലിച്ച് കയറ്റുകയുമായിരുന്നു. തുടർന്ന് കുറച്ച് മാറ്റി നിർത്തിയ വാനിൽ നിന്നും കുട്ടി ലോക്ക് തുറന്ന് പുറത്ത് ചാടി പറമ്പിലൂടെ ഓടി വീട്ടിലേക്ക് എത്തുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. കേളകം പോലീസ് പരാതിയിൽമേൽ അന്വേഷണം ആരംഭിച്ചു.

0 Comments