തലപ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കമ്പമല പ്രദേശത്ത് ഉള്‍വനത്തില്‍ മാവോയിസ്റ്റ് - തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടലുണ്ടായതായി സൂചന. നിരവധി തവണ വെടി ശബ്ദം കേട്ടതായി തോട്ടം തൊഴിലാളികള്‍ പറഞ്ഞു. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. സ്ഥിരം പരിശോധനയുടെ ഭാഗമായി വനമേഖലയില്‍ മാവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട്ട് തെരച്ചില്‍ നടത്തിവരുന്നതിനിടെ ഇരു സംഘങ്ങളും മുഖാമുഖം വന്നതായും തുടര്‍ന്ന് വെടിവെപ്പുണ്ടായതായുമാണ് പ്രാഥമിക വിവരം. ആര്‍ക്കെങ്കിലും പരിക്കുണ്ടോയെന്നതിൽ വ്യക്തത ഇല്ല. പ്രദേശത്ത് കൂടുതല്‍ പൊലീസ് സംഘമെത്തി പരിശോധന തുടരുന്നു.

0 Comments