ടി പി ബിൽഡ് വെയർ ടൈൽസ് ആൻഡ് സാനിറ്ററി ഷോറൂം പുതിയ ബിൽഡിംഗിലേക്ക് പ്രവർത്തനം ആരംഭിച്ചു


മഞ്ഞളാംപുറം: കെട്ടിട നിർമ്മാണ സാമഗ്രഹികളുടെ വിപണന രംഗത്ത് 6 പതിറ്റാണ്ടിന്റെ പരമ്പര്യമുള്ള ടിപി ഗ്രൂപ്പ്‌ ഓഫ് കമ്പനിയുടെ നവീകരിച്ച ഷോറൂം മഞ്ഞളാംപുറത്ത് പ്രവർത്തനം ആരംഭിച്ചു.  ടി പി ഗ്രൂപ്പിന്റെ 56 ആം സംരംഭമായ ടി പി ബിൽഡ്  വെയർ  ടൈൽസ് ആൻഡ് സാനിറ്ററി ഷോറൂമാണ് തിങ്കളാഴ്ച രാവിലെ മഞ്ഞളാംപുറത്തെ പുതിയ ബിൽഡിംഗിലേക്ക് പ്രവർത്തനം ആരംഭിച്ചത്.   അഡ്വ. സണ്ണി ജോസഫ് എം എൽ എ ഷോറൂം ഉദ്ഘാടന കർമം നിർവഹിച്ചു. കേളകം  ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി ടി അനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ  മൈഥിലി രമണൻ, വാർഡ് മെമ്പർ ജോണി പാമ്പാടി, കേളകം സെന്റ്. തോമസ് ഹയർ സെക്കന്ററി സ്കൂൾ മുൻ  ഹെഡ്മാസ്റ്റർ വ്യാസൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

ടി പി ബിൽഡ്  വെയർ  ടൈൽസ് ആൻഡ് സാനിറ്ററി ഷോറൂം ജനപ്രിയമാകുന്നത്തോടെ ഉന്നത ഗുണനിലവാരമുള്ളതും പ്രമുഖ കമ്പനിയുടെ ടൈലുകളും മറ്റുവസ്തുക്കളും കെട്ടിടസമാഗ്രഹികളും  മിതമായ നിരക്കിൽ മഞ്ഞളാംപുറം ഷോറൂമിലൂടെ പൊതുജനങ്ങൾക്ക്  ലഭ്യമാകും.

Post a Comment

0 Comments