മുടി വളർത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ശരിയായ ഭക്ഷണശൈലിയും നല്ല പരിചരണവുമാണ് മുടിയ്ക്ക് ഏറെ ആവശ്യം. മുടികൊഴിച്ചിൽ തടയാൻ ഏറെ നല്ലതാണ് റോസ് മേരി. പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള മുടികൊഴിച്ചിൽ പ്രശ്നം മാറ്റാൻ ഏറെ നല്ലതാണ് റോസ് മേരി ഇലകൾ. പ്രകൃതിദത്തമായ രീതിയിൽ മുടി വളർച്ചയെ മെച്ചപ്പെടുത്താനും കൊഴിച്ചിൽ കുറയ്ക്കാനും റോസ് മേരി ഏറെ സഹായിക്കും. തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കാനും രോമകൂപങ്ങളിലേക്ക് പോഷകങ്ങൾ നൽകാനും സഹായിക്കുന്നതാണ് റോസ് മേരി.
ശിരോചർമ്മത്തെ പോഷിപ്പിക്കുന്നു
ശിരോചർമ്മത്തിന് വളരെ നല്ലതാണ് റോസ് മേരി. ഇതിൻ്റെ ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ താരൻ, ചൊറിച്ചിൽ എന്നീ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ വളരെയധികം സഹായിക്കും. മാത്രമല്ല റോസ് മേരി രക്തചംക്രമണവും നാഡീവളർച്ചയും പ്രോത്സാഹിപ്പിക്കാൻ സഹായിക്കും. തലയോട്ടിയിലെ ജലാംശം നിലനിർത്താൻ ഏറെ നല്ലതാണ് റോസ് മേരി. മുടി ഷാംപൂ ചെയ്ത് കഴുകിയ ശേഷം റോസ് മേരിയിട്ട് തിളപ്പിച്ച വെള്ളം ഒഴിച്ച് തല കഴുകാവുന്നതാണ്.
മുടി വളർത്താൻ
റോസ് മേരി ഓയിൽ തലയിൽ മസാജ് ചെയ്യുന്നത് പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന മികച്ച ഇലകളാണിവ. ഇതിൽ ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഈ എണ്ണ തലയിൽ തേച്ച് പിടിപ്പിക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്താനും മുടി വളരാനും സഹായിക്കും. ഒലീവ് ഓയിൽ വെളിച്ചെണ്ണ എന്നിവയ്ക്ക് ഒപ്പം റോസ് മേരി എണ്ണയും ചേർത്ത് തലയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്
തിളക്കവും ബലവും
മുടിയ്ക്ക് നല്ല തിളക്കവും ബലവും നൽകാൻ ഏറെ നല്ലതാണ് റോസ് മേരി. നല്ല ആരോഗ്യമുള്ള കട്ടി കൂടിയ മുടി ലഭിക്കാൻ റോസ് മേരി എണ്ണ ഉപയോഗിക്കാം. നെറ്റി കയറുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കാനും റോസ് മേരി ഉപയോഗിക്കാം. ഡബിൾ ബോയിലിങ്ങ് രീതിയിൽ റോസ് മേരി എണ്ണ ചൂടാക്കി ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല മുടി വളർച്ചയ്ക്ക് ഇത് ഏറെ മികച്ചതാണ്.
നല്ല തണുപ്പ് ലഭിക്കാൻ

0 Comments