കൊല്ലത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; കശുവണ്ടി ഫാക്ടറി ജീവനക്കാരിക്ക് പൊളളലേറ്റു




കൊല്ലം: ചിറ്റുമല ഓണമ്പലത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. ഓണമ്പലം സെന്‍റ് മേരിസ് കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരൻ തുളസീധരൻ പിള്ള (65) ആണ് മരിച്ചത്. മ​റ്റൊരു കശുവണ്ടി ഫാക്ടറി ജീവനക്കാരിക്ക് പൊള്ളലേറ്റു. കിഴക്കേക്കല്ലട മുട്ടം ഓടവിള ചരുവിൽ വീട്ടിൽ പ്രസന്നകുമാരി (54) ക്കാണ് പരിക്കേറ്റത്. ഇവരെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, കൊല്ലം ജില്ലയിലാകെ ഇടിമിന്നലോട് കൂടിയ ശക്‌തമായ വേനൽ മഴ ലഭിച്ചു. ജില്ലയിലെ നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിൽ വെള്ളകെട്ടുണ്ടാകുകയും ചെയ്തു.

Post a Comment

0 Comments