അമ്മയ്ക്കൊപ്പമുള്ള മോദിയുടെ ചിത്രവുമായി വിദ്യാര്‍ത്ഥി തിരഞ്ഞെടുപ്പ് റാലിയില്‍; വികാരാധീനനായി പ്രധാനമന്ത്രി

 


ബെംഗളൂരു: കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ അമ്മയ്ക്കൊപ്പമുള്ള ചിത്രം കണ്ട് വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ണാടകയിലെ ഭാഗല്‍കോട്ടിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് മാതാവ് ഹീരാബെന്നിന്റെ കൈകള്‍ പിടിച്ചിരിക്കുന്ന നരേന്ദ്ര മോദിയുടെ ചിത്രമാണ് പെണ്‍കുട്ടി വരച്ചുനല്‍കിയത്. ചിത്രം കൈയില്‍ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന കുഞ്ഞ് കലാകാരിയെ ശ്രദ്ധിച്ച അദ്ദേഹം പടം തനിക്ക് നല്‍കാനും അതില്‍ വിലാസവും പേരും എഴുതാനും ആവശ്യപ്പെട്ടു.

എസ്പിജി കമന്റോകളോടാണ് ചിത്രം വാങ്ങി തനിക്ക് കൈമാറാന്‍ പറഞ്ഞത്. ഏറെ നേരമായി പെണ്‍കുട്ടി ആ ചിത്രവുമായി നില്‍കുന്നുന്നു. ദയവ് ചെയ്ത് അവളില്‍ നിന്ന് ആ ചിത്രം വാങ്ങൂ. അതില്‍ അവളോട് പേരും വിലാസവും എഴുതാനും അദ്ദേഹം പറഞ്ഞു. നിനക്ക് ഞാന്‍ തീര്‍ച്ചയായും കത്തുകള്‍ അയക്കാമെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കി. വിഡിയോ സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരങ്ങള്‍ക്കകം വൈറലായി.എസ്.പി.ജി കമന്റോകളോടാണ് ചിത്രം വാങ്ങി തനിക്ക് കൈമാറന്‍ പറഞ്ഞത്. നരേന്ദ്ര മോദിക്ക് പിന്നീട് കുട്ടി നന്ദി പറഞ്ഞു. ഇതിന് അദ്ദേഹവും കൈയുയര്‍ത്തി പ്രതികരണം അറിയിച്ചു.


Post a Comment

0 Comments