പേരാവൂർ: പേരാവൂർ അഗ്നി ശമന നിലയത്തിലെ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ ജിതിൻ ശശീന്ദ്രന് സംസ്ഥാന അഗ്നി സേനാ മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ. സർവീസിലെ സ്തുത്യർഹമായ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അംഗീകാരം ലഭിച്ചത്. നിരവധി സാഹസിക രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജിതിൻ ശശീന്ദ്രൻ സ്ക്യൂബ ഡൈവിംഗ്, റോപ്പ് റസ്ക്യൂ, തുടങ്ങിയ രക്ഷാപ്രവർത്തനങ്ങളിലൂടെ നിരവധി ജീവനുകൾ രക്ഷപ്പെടുത്തിയിട്ടുണ്ട്. തൃശ്ശൂരിലെ സംസ്ഥാന ഫയർ അക്കാദമിയിലെ പ്രധാന പരിശീലകൻ കൂടിയാണ് ജിതിൻ ശശീന്ദ്രൻ.

0 Comments