മാനന്തവാടി: മാനന്തവാടി കമ്മന എംബ്രാച്ചൻ വളവിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. മാനന്തവാടിയിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനും ഒണ്ടയങ്ങാടി സ്വദേശി വിനു ബാബു (22) വിനാണ് പരിക്കേറ്റത്.
മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന കാറും, എതിർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുമാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ അപകടത്തിൽപ്പെട്ടത്. കാലിന് സാരമായി പരിക്കേറ്റ വിനുവിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി
0 Comments