ഐ എച്ച് ആര്‍ ഡി;അപേക്ഷ ക്ഷണിച്ചു




കണ്ണൂർ :ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍  ചീമേനിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍  2024-25 അധ്യയന വര്‍ഷത്തേക്കുള്ള ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.   ഇന്റര്‍വ്യൂ മെയ് 13, 14 തീയതികളില്‍ ചീമേനി പള്ളിപ്പാറയിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ രാവിലെ 10.30 മുതല്‍ നടക്കും.

13 ന്  കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ പ്രോഗ്രാം, മാത്തമാറ്റിക്്‌സ് എന്നീ വിഷയങ്ങളിലും 14ന് കൊമേഴ്‌സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ വിഷയങ്ങളിലുമാണ്  ഇന്റര്‍വ്യൂ.  കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും നെറ്റും മറ്റു വിഷയങ്ങളില്‍ യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയും ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ പ്രോഗ്രാം തസ്തികയിലേക്ക് ബി എസ് സി/ ബി സി എ/ പി ജി ഡി സി എ എന്നിവയാണ് യോഗ്യത.

ഫോണ്‍: 8547005052, 9447596129.

Post a Comment

0 Comments