'വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും'; മുന്‍ ഡിജിപി ശ്രീലേഖ



കെഎസ്ഇബിയുടെ കറന്റ് ബില്ലിന്റെ പേരിൽ പല ആരോപണങ്ങളും ഉയർന്നു വരുന്നതിനിടയിലാണ് ഇപ്പോൾ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും കെഎസ്ഇബിക്കെതിരെ രം​ഗത്തെത്തിയിരിക്കുന്നത്. വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകുമെന്ന് ശ്രീലേഖ. കറന്റ് ബില്ല് ഉൾപ്പെടെ കാണിച്ചാണ് ശ്രീലേഖ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. വീട്ടിൽ സോളാർ ഓൺ ​ഗ്രിഡാക്കി ഉപയോ​ഗിക്കുകയാണെന്നും എന്നാൽ ബില്ല് വന്നപ്പോൾ സോളാർ വെക്കുന്നതിനു മുൻപത്തെക്കാൾ കൂടുതലാണെന്ന് ശ്രീലേഖ പറയുന്നു.

ആര്‍ ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

'വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് (ON GRID) ആക്കല്ലേ.. KSEB കട്ടോണ്ട് പോകും! രണ്ടു വർഷം മുമ്പ് കണ്ണ് തള്ളിയപ്പോഴുള്ള കറന്റ്‌ ബില്ല് കണ്ടിട്ടാണ് സോളാർ വെക്കാമെന്ന് തീരുമാനിച്ചത്. വിദഗ്ധ ഉപദേശപ്രകാരം ഓൺ ഗ്രിഡായി

പിന്നീട് ബില്ല് മാസം തോറുമായെങ്കിലും പഴയ ₹20,000 ന് പകരം 700, 800 ആയപ്പോൾ സന്തോഷമായി. കഴിഞ്ഞ 5,6 മാസമായി പതിയെ പതിയെ അത് കൂടി കഴിഞ്ഞ മാസത്തെ ബിൽ ₹10,030. അതായത് സോളാർ വെക്കുന്നതിനു മുൻപത്തെക്കാൾ കൂടുതൽ.

വൈദ്യുതി ഉപയോഗം ഒട്ടും കൂടിയിട്ടില്ല. അവരുടെ ബില്ല് കണ്ടാൽ ഒന്നും മനസ്സിലാവില്ല. എന്തെക്കെയോ മെഷീൻ വെച്ച് എന്തെക്കെയോ കണക്കുകൾ. മുൻപൊരു പരാതി നൽകിയിരുന്നു. അപ്പോൾ കുറെ ടെക്നിക്കൽ പദങ്ങൾ കൊണ്ടൊരു മറുപടിയല്ലാതെ ഒന്നും സംഭവിച്ചില്ല.

Post a Comment

0 Comments