എസ്എസ്എല്‍സി പരീക്ഷാഫലം മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.69 ശതമാനമാണ് വിജയം. കഴിഞ്ഞ തവണ വിജയം 99.70%. 0.01% ആണ് വിജയശതമാനത്തില്‍ വന്ന കുറവ് . 4,27,153 വിദ്യാര്‍ഥികള്‍ റഗുലറായി പരീക്ഷയെഴുതിയതില്‍ 4,25,563 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ 71,831 പേര്‍. കഴിഞ്ഞതവണ ഇത് 68,604 പേരായിരുന്നു.
എസ്എസ്എല്‍സി പ്രൈവറ്റ് വിജയ ശതമാനം66.67. വിജയശതമാനം കൂടിയ റവന്യൂ ജില്ല കോട്ടയം. വിജയശതമാനം 99.92. വിജയ ശതമാനം കുറഞ്ഞ റവന്യൂ ജില്ല തിരുവനന്തപുരം, വിജയശതമാനം 99.08. വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല പാല, വിജയശതമാനം100. വിജയശതമാനം കുറഞ്ഞ വിദ്യാഭ്യാസ ജില്ല ആറ്റിങ്കൽ. വിജയശതമാനം 99.00.
കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് എപ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം 4934. ഗള്‍ഫ് മേഖലയില്‍ 533 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 516 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി (വിജയശതമാനം96.81 ). ഗള്‍ഫിലെ മൂന്ന് സെന്ററുകള്‍ക്ക് 100 ശതമാനം വിജയം ലഭിച്ചു.
ഉത്തരകടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, ഫോട്ടോ കോപ്പി, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷകള്‍ 9-5-2024 മുതല്‍ 15-5-2024 വരെ നല്‍കാം. സേ പരീക്ഷ മേയ് 28 മുതല്‍ ജൂണ്‍ 6 വരെ നടത്തും. ജൂണ്‍ രണ്ടാംവാരം പരീക്ഷഫലം പ്രഖ്യാപിക്കും. മൂന്നു വിഷയങ്ങള്‍ക്കു വരെ സേ പരീക്ഷയെഴുതാം. നാലോടെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും ഫലം വെബ്‌സൈറ്റുകളില്‍ ലഭ്യമാകും.
0 Comments