പുൽപള്ളി :പുൽപള്ളി മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാര മേഖലയിൽ തൊഴിലെടുത്ത് ഉപജീവനം നടത്തുന്ന ചുമട്ടു തൊഴിലാളികളുടെയും, വ്യാപാരി പ്രതിനിധികളുടെയും സംയുക്ത സംഗമം വ്യാപാരഭവനിൽ സംഘടിപ്പിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ച യോഗത്തിൽ ഐക്യ ട്രേഡ് യൂണിയൻ ചെയർമാൻ മണി പാമ്പനാൽ, AITUC ചെയർമാൻ അനിൽ സി. കുമാർ, സി.ഐ.ടി.യു. ചെയർമാൻ ബൈജു നമ്പിക്കൊല്ലി,സംസ്ഥാന ക്ഷേമനിധി ബോർഡ് മെമ്പർ വി.ടി.തോമസ്, ഇ.ടി.ബാബു, അജിമോൻ കെ.എസ്, കെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.
വയനാട്ടിൽത്തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു സംയുക്ത സംഗമം നടത്തുന്നതെന്ന് യോഗം വിലയിരുത്തി.ചുമട്ടുതൊഴിലാളി -വ്യാപാരി മേഖലയിലെ പ്രശ്നങ്ങൾ ലഘൂകരിക്കാനും തമ്മിലുള്ള അകലങ്ങൾ കുറയ്ക്കാനും ഇത്തരം സംഗമങ്ങളിലൂടെ സാധ്യമാകുമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ വ്യക്തമാക്കി.
ഇത്തരം കൂടി ചേരലുകൾ തൊഴിലാളികൾക്ക് വലിയ പ്രോത്സാഹജനകമാണെന്നും ,ഇത്തരം കൂടി ചേരലുകളിലൂടെ വ്യാപാരി - തൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾ ലഘൂകരിക്കാൻ സാധ്യമാകുമെന്നും തൊഴിലാളി നേതാക്കളായ മോഹനൻ,കുഞ്ഞപ്പൻ,മണി എന്നിവർ ചൂണ്ടികാണിച്ചു.
എം.കെ.ബേബി,റഫീഖ്.കെ. വി, പ്രഭാകരൻ, ശിവദാസ്, ഇ.കെ.മുഹമ്മദ്, പി.സി.ടോമി, ബാബു സി.കെ,ഹംസ ഫ്രണ്ട്സ്, ഷാജിമോൻ,വികാസ് ജോസഫ്, ഗിരീഷ് വർണ്ണം,സജി വർഗീസ്, പ്രസന്നകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
0 Comments