പേരട്ട - കൂട്ടുപുഴ യൂണിറ്റ് വ്യാപാരഭവൻ ഉദ്ഘാടനം ചെയ്തു



 ഇരിട്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരട്ട - കൂട്ടുപുഴ യൂണിറ്റ് വ്യാപാരഭവൻ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. എം എൽ എ മാരായ അഡ്വ.സണ്ണി ജോസഫ്, അഡ്വ.സജീവ് ജോസഫ്, പായം പഞ്ചായത്ത് പ്രസിഡൻറ് പി. രജനി, ഉളിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി. സി. ഷാജി എന്നിവർ മുഖ്യാതിഥികളായി. യൂണിറ്റ് സെക്രട്ടറി തങ്കച്ചൻ പാറയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ. സുധാകരൻ, സി. കെ. സതീശൻ, മൂസ ഹാജി, ബിജു വേങ്ങലപ്പള്ളി, ഷിജിന ദിനേശൻ, അഷറഫ് പാലിശ്ശേരി, പി.എം. ആൻ്റോ, ജോൺ ജോഷ്വ, ഇ. ടി. ജോസഫ്, ജോസ് വെട്ടിക്കാട്ടിൽ, ലിബിൻ വി ജോസ് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments