കൊട്ടിയൂർ: കൊട്ടിയൂർ ജനവാസ മേഖലകളിൽ കാട്ടാന ശല്യം കൂടുന്നു. കൊട്ടിയൂർ പഞ്ചായത്തിലെ പാലുകാച്ചിയിൽ വീണ്ടും കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. മാ സങ്ങളായി ജനവാസ മേഖലയിൽ എത്തുന്ന
ഒറ്റയാൻ നിരവധി കർഷകരുടെ കൃഷിയിടങ്ങളാണ് നശിപ്പിച്ചത്. കാട്ടാനശല്യമുള്ള പ്രദേശത്തെത്തുന്ന വനപാലകർ പടക്കമെറിഞ്ഞ് കാട്ടാനയെ കുന്നിന് മുകളിലേക്കാണ് തുരത്തുക. അവർ മടങ്ങിയാൽ കാട്ടാന താഴ് വാരത്തെത്തുക യാണ് പതിവ്. പാലുകാച്ചി ജനതയുടെ പേടിസ്വപ്നമായ ഒറ്റയാനെ എത്രയും പെട്ടെന്ന് വനത്തിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
0 Comments